സക്കീര്‍ഹുസൈന്‍ കൂടുതല്‍ കുരുക്കിലേക്ക്; മുന്‍കൂര്‍ ജാമ്യം ഇന്ന് പരിഗണിക്കും

കൊച്ചി: ഗുണ്ടാ ആക്രമണ കേസില്‍ പൊലീസ് അന്വേഷിക്കുന്ന സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായ സക്കീര്‍ഹുസൈന് കുരുക്കുമായി സി.പി.ഐയും. ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കാന്‍ ഗുണ്ടകളെ അനുവദിക്കാന്‍ കഴിയില്ളെന്ന നിലപാടുമായി പാര്‍ട്ടി ജില്ലാ നേതൃത്വമാണ് രംഗത്തുവന്നത്. സക്കീര്‍ഹുസൈനെതിരെ പേരെടുത്ത് വിമര്‍ശിച്ചില്ളെങ്കിലും സി.പി.ഐയില്‍ ഇത്തരക്കാര്‍ക്ക് തുടരാന്‍ സാധിക്കില്ളെന്നായിരുന്നു ജില്ലാ സെക്രട്ടറി പി. രാജുവിന്‍െറ പ്രതികരണം. ജനങ്ങളുടെ സൈ്വരജീവിതം പന്താടാന്‍ ഗുണ്ടാ-മാഫിയകളെ അനുവദിക്കരുതെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ സക്കീര്‍ഹുസൈന്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. നേതാവിനെതിരെ കൂടുതല്‍ പേര്‍ സമാന പരാതിയുമായി രംഗത്തു വന്നതായാണ് വിവരം. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മൊബൈല്‍ ഫോണ്‍ ഓഫായതിനാല്‍ സക്കീര്‍ഹുസൈന്‍ എവിടെയാണെന്നതില്‍ ഇപ്പോഴും പൊലീസിന് വ്യക്തതയില്ല. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ തയാറാണെന്നും അറസ്റ്റ് അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി സക്കീര്‍ഹുസൈന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിന്‍െറ നിലപാട് നിര്‍ണായകമാകും. തിങ്കളാഴ്ച പരിഗണിക്കുന്ന അപേക്ഷയെ പൊലീസ് എതിര്‍ക്കുമെന്നാണ് വിവരം. ഈ സാഹചര്യങ്ങളും കേസില്‍ നിര്‍ണായകമാണ്.

എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും പ്രതി കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്. യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലാണ് സക്കീര്‍ഹുസൈനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കറുകപ്പിള്ളി സിദ്ദീഖ്, തമ്മനം സ്വദേശി കെ.കെ. ഫൈസല്‍ എന്നിവര്‍ ഈ കേസില്‍ രണ്ടും മൂന്നും പ്രതികളാണ്. ഇവരെ തിങ്കളാഴ്ച ജയിലിലത്തെി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും.

Tags:    
News Summary - sakeer husain cpm leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.