കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം തുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകിത്തുടങ്ങി. ശമ്പളം നൽകാനായി 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചിരുന്നു. 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കണ്ടത്. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ആദ്യഘട്ടത്തിൽ ശമ്പളം നൽകിത്തുടങ്ങിയത്. പുതുതായി അനുവദിച്ച 20 കോടി കൂടി അക്കൗണ്ടിലെത്തുന്ന മുറക്ക് മറ്റു ജീവനക്കാർക്കും നൽകിത്തുടങ്ങും. മുഖ്യമന്ത്രിയുടെ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കിയത്. അതേസമയം, എല്ലാ മാസവും കെ.എസ്.ആർ.ടി.സിക്ക് കോടികൾ നൽകാനാവില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു. 

Tags:    
News Summary - Salary distribution started in KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.