ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണം; മില്‍മ തൊഴിലാളികള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ തൊഴിലാളികള്‍ സമരത്തിലേക്ക്. ജൂണ്‍ 24ന് രാത്രി 12 മണി മുതൽ സംയുക്ത സമരവുമായി മുന്നോട്ട് പോകുമെന്ന് ട്രേഡ് യൂനിയൻ നേതാക്കൾ അറിയിച്ചു.

ഐ.എന്‍.ടി.യു.സി നേതാവ് ചന്ദ്രശേഖരന്‍, എ.ഐ.ടി.യു.സി നേതാവ് അഡ്വ. മോഹന്‍ദാസ്, സി.ഐ.ടിയു നേതാവ് എ. ബി. സാബു എന്നിവർ ചേർന്നാണ് സമരപ്രഖ്യാപനം നടത്തിയത്.

വിഷയത്തില്‍ മാനേജ്‌മെന്‍റിന് നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചക്ക് പോലും വിളിച്ചിട്ടില്ലെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞിരുന്നു.

അഡീഷണല്‍ ലേബര്‍ കമീഷന്‍ വിളിച്ച യൂനിയന്‍ ഭാരവാഹികളുടെ യോഗത്തിൽ ധാരണയായില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് തീരുമാനം. 

Tags:    
News Summary - Salary reform should be implemented immediately; Milma workers to strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.