കൊച്ചി: കോളജ് അധ്യാപകരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് നൽകിയ നിവേദനം പരിഗണിച്ച് സർക്കാർ മൂന്നു മാസത്തിനുള്ളിൽ ഉചിത തീരുമാനമെടുക്കണമെന്ന് ഹൈകോടതി.
ഏഴാം ശമ്പള കമീഷൻ റിപ്പോർട്ട് പ്രകാരമുള്ള പരിഷ്കരണം നടപ്പാക്കാത്തതിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹരജി തീർപ്പാക്കിയാണ് ഇവർ നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ പരിഗണിച്ച് തീരുമാനമെടുക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചത്.
2016ൽ നിലവിൽ വരേണ്ട ശമ്പള പരിഷ്കരണം നടപ്പാക്കിയില്ലെന്നും ഉടൻ നടപ്പാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. കെ. ജോബി തോമസ് ഉൾപ്പെടെ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.