കോഴിക്കോട്: ഇ. സുലൈമാൻ മുസ്ലിയാർ പ്രസിഡൻറും കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ജനറൽ സെക്രട്ടറിയും പി.ടി. കുഞ്ഞമ്മു മുസ്ലിയാർ കോട്ടൂർ ട്രഷററുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 2020-23 സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികളേയും മുശാവറാംഗങ്ങളേയും തെരെഞ്ഞെടുത്തു. കാരന്തൂർ മർകസിൽ പണ്ഡിത സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ജനറൽ ബോഡിയാണ് ഇവരെ തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ:. അലി ബാഫഖി കൊയിലാണ്ടി, എം. അലികുഞ്ഞി മുസ്ലിയാർ ഷിറിയ, പി.എ ഹൈദ്രോസ് മുസ്ലിയാർ കൊല്ലം (വൈസ് പ്രസിഡൻറുമാർ) പി. അബ്ദൽ ഖാദിർ മുസ്ലിയാർ പൊന്മള, എ.പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, അബ്ദുറഹ്മാൻ സഖാഫി പേരോട് (സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.