കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്‍ലിം ലീഗും ഇരു സംഘടനകളുടെയും അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്ന് സമസ്ത നേതാക്കൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യർഥിച്ചു.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നിരുന്നു. പൊന്നാനിയിലും മലപ്പുറത്തും മുസ്‍ലിം ലീഗ് സ്ഥാനാർഥികൾക്കെതിരെ സമസ്തയിലെ ലീഗ് വിരുദ്ധരെ ഇളക്കിവിടാൻ ലക്ഷ്യമിട്ടാണ് ഉമർ ഫൈസിയുടെ പ്രസ്താവനയെന്ന് ആക്ഷേപം ഉയർന്നു. ഉമർ ഫൈസിയുടെ പ്രസ്താവന എൽ.ഡി.എഫ് നന്നായി ഉപയോഗിക്കുകയും ചെയ്തു.
പ്രശ്നം കലുഷിതമായിട്ടും സമസ്ത അധ്യക്ഷൻ ജിഫ്‌രി തങ്ങൾ വിഷയത്തിൽ ഇടപെടാത്തതും ഊഹാപോഹങ്ങൾക്കിടയാക്കിയിരുന്നു. വിഷയം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ സമസ്ത സംയുക്ത പ്രസ്താവന ഇറക്കിയത് ലീഗിന് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.