വാഴക്കാട്: ചാലിയാറിൽനിന്ന് അനധികൃതമായി മണലെടുക്കുകയായിരുന്ന 11 തോണികൾ വാഴക്കാട് പൊലീസ് പിടികൂടി. വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മപ്രം കടവ്, ഇരട്ടമുഴി, ചെറുവാടിക്കടവ്, വെട്ടുപാറ, വാവൂർ കടവുകളിൽനിന്നാണ് വാഴക്കാട് ഇൻസ്പെക്ടർ കുഞ്ഞിമോയിൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തോണികൾ പിടികൂടിയത്. വ്യാഴാഴ്ച രാത്രി അനധികൃതമായി മണൽ എടുക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ കടവുകളിൽ നടത്തിയ പരിശോധനയിലാണ് വൻ മണൽവേട്ട പിടിയിലായത്.
പിടികൂടിയ മണൽ പൊലീസ് പുഴയിലേക്ക് നിക്ഷേപിച്ചു.
വിവിധ കടവുകളിൽ 11 അനധികൃത തോണികളാണ് കണ്ടെത്തിയത്. ഇതിൽ അഞ്ചെണ്ണം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. ആറെണ്ണം പുഴയിലേക്ക് താഴ്ത്തി. എസ്.ഐ സുധീഷ് മോൻ, എ.എസ്.ഐ ബാബുരാജ്, പൊലീസുകാരായ കെ.വി. മുനീർ, മൻസൂർ, ബാഗേഷ്, നിധീഷ്, ബോട്ട് ഡ്രൈവർ അസ്കർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിൽ കടവുകളിൽ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് വാഴക്കാട് ഇൻസ്പെക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.