കോഴിക്കോട്: ചലച്ചിത്ര സംവിധായകൻ മേജർ രവി കോൺഗ്രസിൽ ചേർന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മേജർ രവിയെ വ്യക്തിപരമായി അധിക്ഷേപിച്ചവർക്കൊപ്പം ചേർന്ന് അദ്ദേഹം പ്രവർത്തിക്കുന്നതിനെ സന്ദീപ് വാര്യർ പരിഹസിച്ചു.
മേജർ രവി ബി.ജെ.പി അംഗമായിരുന്നില്ലെന്നും ഒരു വിമുക്ത ഭടൻ എന്ന നിലയിൽ മാത്രമാണ് പാർട്ടി അദ്ദേഹത്തെ പരിഗണിച്ചിരുന്നതെന്നും സന്ദീപ് വാര്യർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കാലങ്ങളായി ബി.ജെ.പിക്കൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്ന മേജർ രവിയുടെ പാർട്ടിമാറ്റം വലിയ ചർച്ചക്കാണ് വഴിവെച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രാ വേദിയില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ളവരാണ് മേജര്‍ രവിയെ വേദിയിൽ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ആലുവയിൽ വെച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജർ രവി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ മുല്ലപ്പള്ളി തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.