കായംകുളം: അപരമത വിദ്വേഷങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന സംഘ് പരിവാർ ഫാഷിസത്തിനെതിരെ പൊതു സമൂഹം മൗനം വെടിഞ്ഞ് രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി പറഞ്ഞു.
സംഘ് പരിവാർ ഫാഷിസത്തിന്റെ വംശീയ കർസേവക്ക് എതിരെ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏരിയ പ്രസിഡന്റ് വൈ. ഇർഷാദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ.കെ. ബാബുരാജ്, ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് നിർവാഹക സമിതി അംഗം മൗലവി അബ്ദു ശക്കൂർ അൽ ഖാസിമി, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. ഷഫീഖ്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് എസ്. മുജീബ് റഹ്മാൻ, ഏരിയ വൈസ് പ്രസിഡന്റ് ഇ. സക്കീർ , സെക്രട്ടറി അഷ്റഫ് കാവേരി, ഖൗല സുമൻ എന്നിവർ സംസാരിച്ചു.
എം.എസ്.എം സ്കൂളിന് സമീപത്ത് നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം നഗരം ചുറ്റി സമ്മേളന നഗരിയിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.