മൂന്നാർ: ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന / മരിച്ചു. ഹോംസ്റ്റേ ജീവനക്കാരൻ കാസർകോട് സ്വദേശി ജോബി എന്ന ഹരീഷ് (33) ആണ് മരിച്ചത്.
കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇയാൾ ചികിത്സയിലായിരുന്നു. ഹരീഷിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹോംസ്റ്റേ ഉടമ തങ്കച്ചന്‍റെ നില ഗുരുതരമായി തുടരുന്നു.
കഴിഞ്ഞ 28ന് ഹോംസ്റ്റേയിൽ വെച്ച് സാനിറ്റൈസർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്പിരിറ്റ് തേനിൽ ചേർത്ത് ഇവർ കഴിച്ചിരുന്നു. കുടുംബത്തോടൊപ്പം എത്തിയ തൃശൂർ സ്വദേശിയുമായി ചേർന്നാണ് ഇവർ മദ്യപിച്ചത്.
മദ്യപാനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുംവഴി കറുകുറ്റിയിൽവെച്ച് ബോധരഹിതനായ ഹരീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിപ്പു. പരിശോധനയിൽ ഇയാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു.
ഓൺലൈൻ വ്യാപാര സൈറ്റിൽ നിന്നാണ് സാനിറ്റൈസർ നിർമാണത്തിനുള്ള സ്പിരിറ്റ് വാങ്ങിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.