സനൂപ്​ വധം: മുഴുവൻ പ്രതികളെയും പിടികൂടാൻ സമഗ്ര അന്വേഷണം -മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂർ ജില്ലയിലെ പുതുശേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും പിടികൂടാൻ സമഗ്ര അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാരെ നിയമത്തിന്​ മുന്നിലെത്തിക്കാൻ കർശന നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഞായറാഴ്​ച രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങോടാണ്​ സംഭവം. സനൂപ്​ സംഭവ സ്​ഥലത്തുവെച്ചുതന്നെ മരിച്ചു. മൂന്നു​പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഇതിൽ​ ഒരാളുടെ നില ഗുരുതരമാണ്​. വിപിൻ, ജിത്തു, അഭിജിത്ത്​ എന്നിവർക്കാണ്​ പരിക്കേറ്റത്​.

ആർ.എസ്​.എസ്​ - ബജ്​രംഗ്​ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്​. എ​ട്ടോളം പേർ പതിയിരുന്ന്​ വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നു.

Tags:    
News Summary - Sanoop murder: Comprehensive probe to nab all culprits: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.