തിരുവനന്തപുരം: കൊൽക്കത്തയിൽ നടന്ന 72ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിലെ 11 അംഗങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ ക്ലർക്ക് തസ്തിക സൂപ്പർന്യൂമററി ആയി സൃഷ്ടിച്ച് നിയമനം നൽകി ഉത്തരവായി.
ജോലി കിട്ടിയ താരങ്ങളും നിയമനം ലഭിച്ച കാര്യാലയവും ചുവടെ.
വൈ.പി. മുഹമ്മദ് ഷെരീഫ് (മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയം), കെ.ഒ. ജിയാദ് ഹസൻ (കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം), സജിത് പൗലോസ് (തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം), ബി.എൽ. ഷംനാസ് (എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം), വി.കെ. അഫ്ദൽ (മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം), ജി. ജിതിൻ (പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം), എം.എസ്. ജിതിൻ (ഇരിങ്ങാലക്കുട ജില്ല വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയം), ജസ്റ്റിൻ ജോർജ് (കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം), വി.എസ്. ശ്രീകുട്ടൻ (ചാവക്കാട് ജില്ല വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയം), കെ.പി. രാഹുൽ (കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം), പി.സി. അനുരാഗ് (തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.