തൃശൂർ: കോൺഗ്രസ് പാർട്ടി എന്തിനുവേണ്ടി നിലകൊണ്ടുവെന്ന ചരിത്രം മറന്ന് രമേശ് ചെന്നിത്തലയും ഇന്നത്തെ കോൺഗ്രസും ചെയ്യുന്നത് കാലം മാപ്പ് കൊടുക്കാത്ത തെറ്റാണെന്ന് എഴുത്തുകാരി സാറ ജോസഫ്.
ശബരിമല സ്ത്രീ പ്രവേശന വിധിയെ എതിർക്കുന്നവർക്കുവേണ്ടി നാമജപം നടത്താൻ പോകുന്ന കോൺഗ്രസ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പരിശ്രമിച്ച തങ്ങളുടെ മുൻകാലനേതാക്കൻമാരെയും പ്രവർത്തകരെയും മുഴുവൻ കരിവാരിത്തേച്ചുവെന്ന് അവർ അഭിപ്രായപ്പെട്ടു.ക്ഷേത്രപ്രവേശന വിളംബരത്തിെൻറ 82ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.