കോഴിക്കോട്: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ, കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആ സന്തോഷവും നിറവും കെടുത്തിയത് സി.പി.എമ്മാണ്. മനസാക്ഷിയുള്ളവർ അത് മറക്കില്ല... പൊറുക്കില്ല... അമൃത; നേരിട്ട് അറിയുന്നതും അറിയാത്തതുമായ എത്രയോ പേരുടെ സഹോദരിയും മകളുമാണവൾ. നാളത്തെ ദിവസം അമൃതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാകട്ടെയെന്നും വി.ഡി. സതീശൻ. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നു. ആ സന്തോഷവും നിറവും കെടുത്തിയത് സി.പി.എമ്മാണ്. മനസാക്ഷിയുള്ളവർ അത് മറക്കില്ല... പൊറുക്കില്ല...
അമൃത; നേരിട്ട് അറിയുന്നതും അറിയാത്തതുമായ എത്രയോ പേരുടെ സഹോദരിയും മകളുമാണവൾ. നാളെത്തെ ദിവസം അമൃതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാകട്ടെ... വരും നാളുകളെല്ലാം നന്മയും സന്തോഷവും നിറഞ്ഞതാകട്ടെ... പ്രിയപ്പെട്ട മകൾക്ക് വിവാഹ മംഗളാശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.