കണ്ണൂർ കണ്ടക്കൈ ചാലങ്ങോട്ടെ ടി. സരോജിനിയുടെ സ്വർണമാല ഐ.ആർ.പി.സി ചെയർമാൻ പി. ജയരാജൻ ഏറ്റുവാങ്ങുന്നു

സരോജിനിയുടെ സ്വർണമാല അശരണർക്ക് ആശ്രയമാകും

കണ്ണൂർ: ‘ഈ സ്വർണമാല ഐ.ആർ.പി.സിക്ക് കൈമാറണം’ -കണ്ടക്കൈ ചാലങ്ങോട്ടെ ടി. സരോജിനി മരിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളോട് ഒസ്യത്ത് ചെയ്ത കാര്യമായിരുന്നു ഇത്. ഇന്നലെ രാവിലെ ബന്ധുക്കൾ ആ ആഗ്രഹം നിറവേറ്റി. അവരുടെ വീട്ടിൽ നടന്ന ചടങ്ങിൽ സി.പി.എമ്മിന് കീഴിലുള്ള സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആർ.പി.സിയുടെ ചെയർമാൻ പി. ജയരാജൻ സ്വർണമാല ഏറ്റുവാങ്ങി.

കഴിഞ്ഞ മാസമായിരുന്നു സി.പി.എം അംഗമായ സരോജിനിയുടെ മരണം. ഇവരുടെ ഭർത്താവ് ദാമോദരനും സജീവ പാർട്ടി പ്രവർത്തകനായിരുന്നു. രണ്ട് വർഷം മുൻപാണ് അദ്ദേഹം മരണപ്പെട്ടത്. അടിയന്തിരാവസ്ഥക്കാലത്ത് ഇരുവരും ഗുണ്ടകളുടെയും പൊലീസിന്റെയും ക്രൂരമർദനങ്ങൾക്ക് ഇരയായിരുന്നതായി പി. ജയരാജൻ അനുസ്മരിച്ചു. മാല വിറ്റുകിട്ടുന്ന പണം ഐ.ആർ.പി.സിയുടെ സാന്ത്വനവഴികളിൽ അശരണരെ സഹായിക്കാനാണ് ഉപയോഗിക്കുക.

പി.ജയരാജന്റെ കുറിപ്പ്:

കഴിഞ്ഞ മാസം മരണപ്പെട്ട കണ്ടക്കൈ ചാലങ്ങോട്ടെ പാർട്ടി അംഗം സ:ടി സരോജിനി ഉപയോഗിച്ചിരുന്ന സ്വർണമാല കുടുംബാംഗങ്ങൾ ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആർപിസിക്ക് കൈമാറി മഹത്തായ മാതൃക കാണിച്ചു.

സരോജിനിയുടെ ഭർത്താവ് സ:ദാമോദരൻ രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്.

അടിയന്തിരാവസ്ഥയുടെ കിരാത നാളുകളിൽ ഇരുവരും ഗുണ്ടകളുടെയും പോലീസിന്റെയും ക്രൂരമർദനങ്ങൾക്ക് ഇരയായി.അതിനെയെല്ലാം വെല്ലുവിളിച്ച് പാർട്ടി പ്രവർത്തനം നടത്തിയവരായിരുന്നു ദാമോദരനും സരോജിനിയും.

സരോജിനിയുടെ ആഗ്രഹമായിരുന്നു തന്റെ കാലശേഷം സ്വർണമാല ഐആർപിസിക്ക് നൽകണം എന്നത്.അത് കുടുംബാംഗങ്ങൾ നിറവേറ്റി.ഇന്ന് കാലത്ത് അവരുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സ്വർണമാല ഏറ്റുവാങ്ങി.

സ:സരോജിനിയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.മഹത്തായ മാതൃക കാണിച്ച കുടുംബാംഗങ്ങളെ അനുമോദിക്കുന്നു...

Tags:    
News Summary - Sarojini's golden necklace donated to IRPC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.