ആലപ്പുഴ കലക്ടറാക്കിയത് ഐ.എ.എസിലെ കറുത്ത പുള്ളിയെ -സത്താർ പന്തല്ലൂർ

മാധ്യമപ്രവർത്തകൻ ബഷീറിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷപ്രതികരണവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ കറുത്ത പുള്ളിയെയാണ് ആലപ്പുഴ കലക്ടറാക്കി വീണ്ടും ഉന്നത സ്ഥാനം കൊടുത്തിരിക്കുന്നതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സത്താർ വ്യക്തമാക്കുന്നു.

'തദ്ദേശ സ്വയംഭരണ വകുപ്പിലെ മാലിന്യ സംസ്കരണത്തിന്റെ ചുമതല നൽകിയാൽ മതിയായിരുന്നു. അതൊരു മോശപ്പെട്ട ജോലിയല്ലെങ്കിലും ആ ദുർഗന്ധം ഒരു സന്ദേശമെങ്കിലും നൽകുമായിരുന്നു'- അദ്ദേഹം എഴുതി. ശ്രീറാംവെങ്കിട്ടരാമന്‍ കറുത്ത നായയെ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് സത്താർ ഫേസ്ബുക്ക്പോസ്റ്റില്‍ ഉപയോഗിച്ചത്. ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി തിരികെ കൊണ്ടുവരുന്ന സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സത്താറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥർക്കിടയിലെ കറുത്ത 'പുള്ളി' യെയാണ് ആലപ്പുഴ കലക്ടറാക്കി വീണ്ടും ഉന്നത സ്ഥാനം കൊടുത്തിരിക്കുന്നത്. ചില വെള്ളാനകളെ തള്ളാൻ കഴിയാത്ത സാങ്കേതിക പ്രയാസം സർക്കാറിനുണ്ടാവാം. തദ്ദേശ സ്വയംഭരണ വകുപ്പിലെ മാലിന്യ സംസ്കരണത്തിന്റെ ചുമതല നൽകിയാൽ മതിയായിരുന്നു. അതൊരു മോശപ്പെട്ട ജോലിയല്ലെങ്കിലും ആ ദുർഗന്ധം ഒരു സന്ദേശമെങ്കിലും നൽകുമായിരുന്നു

Tags:    
News Summary - sathar panthaloor facebook post against sriram venkitaraman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.