സോഷ്യൽ എഞ്ചിനീയറിങ് എന്ന ഒാമനപ്പേരിട്ട് സി.പി.എമ്മും പിണറായി വിജയനും കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തും അതിനു മുമ്പും യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുടെ പരിണിത ഫലമാണ് സമുദായങ്ങളിലെ ഭിന്നിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് യോഗത്തിന് ശേഷം കൺവീനർ എം.എം ഹസനോടൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായങ്ങൾക്കിടയിലെ അസ്വസ്ഥത നിലനിൽക്കട്ടെയെന്ന നിലയിലാണ് സർക്കാറിന്‍റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയെ തുടർന്നുള്ള സാഹചര്യങ്ങൾ വിശദീകരിക്കുകയായിരുന്നു സതീശൻ.
സംഘർഷം വർധിപ്പിക്കുന്ന തരത്തിലായിരുന്നു മന്ത്രി വാസവന്റെ പ്രസ്താവന. ബിഷപ്പിന്‍റെ പ്രസ്താവന സംബന്ധിച്ച് 14 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്തിനുവേണ്ടിയായിരുന്നു ഈ സാവകാശമെന്ന് അദ്ദേഹം ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടി ഒന്നും ഉണ്ടാകുന്നില്ല. വിേദ്വഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. സർവകക്ഷി യോഗം വിളിക്കില്ലെന്നാണ് സർക്കാറിന്‍റെ നിലപാട്. ഇത്തരം പ്രശ്നങ്ങളുണ്ടാകുേമ്പാൾ വിദ്വേഷത്തിനെതിരെ ഒരുമിച്ച് നിൽക്കുന്നതാണ് കേരളത്തിലെ പൊതുരീതി. എല്ലാവരെയും വിളിച്ചുകൂട്ടി ഒരു പൊതു പ്രസ്താവന ഇറക്കാൻ ഒരു മണിക്കൂർ മതി. ഇതിന് പോലും സർക്കാർ തയാറാകുന്നില്ല. സംഘ് പരിവാറിനെ പോലെ സാമുദായിക സംഘർ ഷം നിലനിൽക്കണമെന്ന് സി.പി.എമ്മും ആഗ്രഹിക്കുന്നുവെന്നാണ് ഇതൊക്കെ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക സൗഹാർദത്തിന് കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും നടത്തുന്ന നീക്കങ്ങൾക്ക് യു.ഡി.എഫ് പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും ഇതുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.