കൽപ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടുമുട്ടി എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും യു.ഡി.എഫിന്റെ പ്രിയങ്ക ഗാന്ധിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽവെച്ചാണ് ഇരു സ്ഥാനാർഥികളും കണ്ടുമുട്ടി സൗഹൃദം പങ്കിട്ടത്.
എരുമമുണ്ടയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സത്യന്‍ മൊകേരി സംസാരിക്കുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി ആ വഴിയെത്തിയത്. അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിന് ശേഷം പോത്തുകല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയില്‍ വെച്ച് സത്യന്‍ മൊകേരിയെ കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വേദിയില്‍ സത്യന്‍ മൊകേരിയുടെ അടുത്തെത്തി അവര്‍ സൗഹൃദം പങ്കിട്ടു. പരസ്പരം ആശംസകള്‍ നേര്‍ന്നാണ് ഇരുവരും പിരിഞ്ഞത്.
നേരത്തെ ഇടതു സ്ഥാനാർഥി പി.സരിന് യു.ഡി.എഫിന്റെ പാലക്കാട് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തലും വടകര എം.പി ഷാഫി പറമ്പിലും കൈ കൊടുക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ബി.ജെ.പി നേതാവ് നടേശന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ രാഹുലിനും ഷാഫിക്കും കൈകൊടുക്കാനായി സരിൻ മുന്നോട്ട് വന്നിരുന്നു.
എന്നാൽ, സരിനെ കണ്ടഭാവം നടിക്കാതെ ഇരുനേതാക്കളും നടന്ന് പോവുകയായിരുന്നു. സരിൻ പലതവണ രാഹുലിന്റെ പേര് വിളിച്ചെങ്കിലും കേൾക്കാതെ പോവുകയായിരുന്നു. പിന്നാലെ തനിക്കതിൽ കുഴപ്പമില്ലെന്ന് സരിൻ പറഞ്ഞു. ജനങ്ങൾ ഇത് കാണുന്നുണ്ടെന്നായിരുന്നു പിന്നീട് മാധ്യമങ്ങളോട് സരിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.