കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസിെൻറ ജിദ്ദ, റിയാദ് സർവിസുകൾക്ക് അന്തിമ അനുമതി വൈകില്ല. ആഗസ്റ്റ് എട്ടിന് കരിപ്പൂരിൽ നിന്ന് ഇടത്തരം-വലിയ വിമാനം ഉപയോഗിച്ച് സർവിസ് നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയിരുന്നു. തുടർന്ന് കോഴിക്കോട് നിന്ന് സർവിസ് ആരംഭിക്കുന്നതിനായി സൗദിയ അപേക്ഷിച്ചിരുന്നെങ്കിലും തീരുമാനം നീണ്ടു.
തിരുവനന്തപുരം സർവിസിനെ സംബന്ധിച്ചുള്ള ആശയക്കുഴപ്പമായിരുന്നു വൈകാൻ കാരണം. തിരുവനന്തപുരം നിലനിർത്തി കോഴിക്കോട് നിന്ന് സർവിസ് ആരംഭിക്കാൻ സൗദിയക്ക് അനുമതി ലഭിച്ചേക്കും. സൗദി എംബസി അധികൃതരടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് 2020 വരെ സർവിസ് നടത്താനാണ് അനുമതിയുള്ളത്. കൊച്ചിയിൽ നിന്നുള്ള രണ്ട് സർവിസുകളിൽ ഒന്നാണ് കരിപ്പൂരിലേക്ക് മാറ്റുക. ലഭ്യമായ വിവരമനുസരിച്ച് നവംബർ ഒന്ന് മുതൽ സർവിസ് ആരംഭിക്കാനാണ് ശ്രമം. ആഴ്ചയിൽ ജിദ്ദയിലേക്ക് നാലും റിയാദിലേക്ക് മൂന്ന് സർവിസുകളുമാണ് ആരംഭിക്കുക. കോഡ് ഇ
യിലെ 341 പേർക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ, 298 പേർക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നീ വിമാനങ്ങളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചായിരിക്കും സർവിസ്. നിലവിൽ ഇന്ത്യയിൽ എട്ട് സ്റ്റേഷനുകളിലേക്കാണ് സൗദിയ സർവിസ് നടത്തുന്നത്. അതേസമയം, എയർ ഇന്ത്യ ജിദ്ദ സർവിസ് പുനരാരംഭിക്കുന്നതിനായി ഡി.ജി.സി.എക്ക് അപേക്ഷ സമർപ്പിെച്ചങ്കിലും അന്തിമ അനുമതിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.