കരിപ്പൂർ: കോവിഡ് 19നെ തുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയതിനാൽ സൗദി സർവിസു കൾ നിർത്തി. ഞായറാഴ്ച സൗദി എയർലൈൻസ് ജിദ്ദ, റിയാദ് വിമാനങ്ങൾ കരിപ്പൂരിലെത്തിയി രുന്നു. റിയാദ് രാവിലെ എട്ടിനും ജിദ്ദ11നുമാണ് കരിപ്പൂരിലെത്തിയത്. യാത്രക്കാരെ കയറ്റാനാകാത്തതിനാൽ അൽപസമയത്തിനകം മടങ്ങി.
പകൽ 11മുതൽ വിലക്ക് നിലവിൽവന്നതോടെ നേരത്തേ ബുക്ക് ചെയ്തവർക്ക് മടങ്ങാനായില്ല. കഴിഞ്ഞദിവസം രാത്രിയാണ് ഞായറാഴ്ച രാവിലെ മുതൽ ഇന്ത്യക്കാരെ കൊണ്ടുപോകാനാകില്ലെന്ന നിർദേശം വിമാനകമ്പനികൾക്ക് ലഭിച്ചത്. പുലർച്ചയുണ്ടായിരുന്ന സ്പൈസ്ജെറ്റും ഇതോടെ ജിദ്ദ സർവിസ് റദ്ദാക്കി. വിലക്ക് നിലവിൽവന്നത് അറിയാതെ കരിപ്പൂരിലെത്തിയ യാത്രക്കാർ ഇതോടെ പ്രയാസത്തിലായി. പലരും വൻ തുക നൽകിയാണ് ടിക്കറ്റ് സ്വന്തമാക്കിയത്. 326 പേരാണ് ഇരുവിമാനത്തിലുമായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
അതേസമയം, തിങ്കളാഴ്ച രാവിലെ 7.05നുള്ള എയർഇന്ത്യ ജിദ്ദ-കോഴിക്കോട് വിമാനം ഞായറാഴ്ചയിലേക്ക് പുനഃക്രമീകരിച്ചിരുന്നു. ജിദ്ദ-ഹൈദരാബാദ് സർവിസ് കരിപ്പൂർ വഴിയാണ് എയർ ഇന്ത്യ ഞായറാഴ്ച നടത്തിയത്. 408 യാത്രക്കാരിൽ 166 പേർ കരിപ്പൂരിലിറങ്ങി. ബാക്കി 242 പേരുമായി വിമാനം ഹൈദരാബാദിലേക്ക് മടങ്ങി.
വിലക്ക് വന്നതോടെ സൗദിയുടെ ജിദ്ദ, റിയാദ്, എയർഇന്ത്യ ജിദ്ദ, എയർഇന്ത്യ എക്സ്പ്രസ് ദമ്മാം, റിയാദ്, ഫ്ലൈനാസ് റിയാദ്, ഇൻഡിഗോ ദമ്മാം സർവിസുകൾ നിർത്തി. ഞായറാഴ്ച മുതൽ ഇൻഡിഗോ അബൂദബി, ദുബൈ സർവിസുകളും നിർത്തി. നേരത്തേ, എയർഇന്ത്യ എക്സ്പ്രസ് ദോഹ, കുവൈത്ത്, ഇൻഡിഗോ ദോഹ സർവിസുകൾ നിർത്തിയിരുന്നു. മറ്റ് സർവിസുകൾ തുടരുന്നുണ്ട്. ഖത്തർ എയർവേസിൽ ദോഹയിൽ നിന്നുള്ളവർ ഇങ്ങോട്ടുവരുന്നുണ്ട്. ട്രാൻസിറ്റ് യാത്രക്കാരെ മാത്രമേ തിരിച്ചുകൊണ്ടുപോകുന്നുള്ളൂ. മറ്റ് വിദേശ എയർലൈനുകൾ ഷെഡ്യൂൾ പ്രകാരം സർവിസുകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.