എക്സൈസിനെ കണ്ട് കഞ്ചാവ് വിഴുങ്ങി; പ്രതി പിടിയിൽ

കോട്ടയം: പേരൂർ റോഡിൽ എക്സൈസ് സംഘത്തെ കണ്ട് ഭയന്ന യുവാവ് കഞ്ചാവ് വിഴുങ്ങി, തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പുറത്തെടുത്തു. സംക്രാന്തി മമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫാണ് (35) സംഭവത്തിൽ പിടിയിലായത്.

ദേഹപരിശോധന ഭയന്ന് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടിയതോടെ നിവൃത്തിയില്ലാതെ കൈവശം ഉണ്ടായിരുന്ന കഞ്ചാവുപൊതി ഇയാൾ വിഴുങ്ങുകയായിരുന്നു.

കഞ്ചാവുപൊതി തൊണ്ടയിൽ കുടുങ്ങി, ശ്വാസതടസ്സവും അസ്വസ്ഥതകളും കാണിച്ചതോടെ ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ച് കഞ്ചാവ് പുറത്തെടുക്കുകയായിരുന്നു.

Tags:    
News Summary - saw the exciseman and eat ganja; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.