കോഴിക്കോട്: അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പേരമകൻ താഹ ബാഫഖിതങ്ങൾ ബി.ജെ.പിയിൽനിന്ന് രാജിവച്ചു. ബി.ജെ.പിയിലും അതിെൻറ പോഷക സംഘടനകളിൽനിന്നും വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽനിന്നും രാജിവക്കുകയാണെന്ന് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് അയച്ച കത്തിൽ പറയുന്നു. പി.എസ്. ശ്രീധരൻ പിള്ളയുടെ അഭ്യർഥന മാനിച്ചാണ് പാർട്ടിയിൽ ചേർന്നത്.
എന്നാൽ തെൻറ പേരും കുടുംബപ്പേരും മാർക്കറ്റിങ്ങിന് ഉപയോഗിക്കുക മാത്രമാണുണ്ടായത്. ഇപ്പോൾ മുസ്ലിം സമൂഹത്തെ അവഹേളിക്കുന്ന സമീപനമാണ് നടത്തുന്നത്. മുസ്ലിംകൾ ബി.ജെ.പിയിലുണ്ട് എന്ന് വരുത്തുക മാത്രമാണ് ലക്ഷ്യം. കുടുംബപ്പേരുപയോഗിച്ച് സമുദായത്തെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാജിക്കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.