വേങ്ങര (മലപ്പും) : യു.പി പൊലീസ് അകാരണമായി പിടിച്ചുകൊണ്ടുപോയി ജയിലിലടച്ച മലയാളി പത്രപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നും അടിയന്തര വൈദ്യസഹായം നല്‍കണമെന്നും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.
സിദ്ദീഖ് കാപ്പന് നീതി തേടി യൂത്ത്ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായുള്ള പ്രൊട്ടസ്റ്റ് വാള് കാമ്പയിൻ സിദ്ദീഖ് കാപ്പെൻറ വസതിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡൻറ് മുഈനലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ. ഫൈസല്‍ ബാബു, സെക്രട്ടറി പി. ളംറത്ത്, ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്ലത്തീഫ്, അഹമ്മദ് സാജു, ഗുലാം ഹസ്സന് ആലംഗീര്‍, പി. ശംസുദ്ദീൻ, ടി.കെ. അബ്ദുല്‍ റഷീദ് എന്നിവർ പങ്കെടുത്തു.
വേങ്ങര: മുസ്ലിം യൂത്ത്ലീഗിെൻറ പിന്തുണ വലിയ ഊർജം നല്‍കുന്നുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും സിദ്ദീഖ് കാപ്പെൻറ ഭാര്യ റൈഹാനത്ത്. ഭർത്താവിെൻറ മോചനത്തിനായി പൊതുസമൂഹം ഒന്നടങ്കം പിന്തുണ നല്കുന്നതില് വലിയ സന്തോഷമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് യു.പി സര്‍ക്കാറിന് കത്തയച്ചത് പ്രത്യാശ നല്കുന്ന കാര്യമാണ്. എം.പിമാരും രാഷ്ട്രീയ നിയമരംഗത്തെ പലരും ബന്ധപ്പെടുന്നുണ്ടെന്നും സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.