തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.സി ഫണ്ട് വിനിയോഗത്തിൽ കമ്പ്യൂട്ടർ ലോഗിൻ െഎഡിയും പാസ്വേർഡും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ കൈാര്യം ചെയ്യണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ.
ഓൺലൈൻ മുഖേനയുള്ള പദ്ധതി നിർവഹണത്തിലും ക്ഷേമ പദ്ധതികളുടെ സഹായധന വിതരണത്തിലും വലിയ തിരിമറി നടന്നുവെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് ഇൗ നിർദേശം.
ട്രഷറി മോഡൽ തട്ടിപ്പിന് സമാനമായി തിരുവനന്തപുരത്തും കൊല്ലത്തും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തി ഉദ്യോഗസ്ഥർ പണംതട്ടിയ സംഭവം ഏറെ വിവാദമായിരുന്നു. ആഭ്യന്തര അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപറേഷനിലെ രണ്ട് പട്ടികജാതി വികസന ഓഫിസർമാരെ സസ്പെൻഡ് ചെയ്തിരുന്നു.
പട്ടികജാതി വകുപ്പിൽ മിക്ക പദ്ധതികളും നടപ്പാക്കുന്നത് ഓൺലൈൻ മുഖേനയാണ്. സ്കോളർഷിപ് ഉൾപ്പെടെ സഹായ പദ്ധതികൾക്ക് അപേക്ഷ സ്വീകരിക്കുന്നതും പണം അനുവദിക്കുന്നതുമെല്ലാം ഓൺലൈൻ വഴിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.