കോഴ വിവാദം: കാലിക്കറ്റ് കൗൺസിലിലും രാജി ആവശ്യം

തേഞ്ഞിപ്പലം: ബി.എഡ് സീറ്റ് കോഴ വിവാദത്തിൽപെട്ട സിൻഡിക്കേറ്റ് അംഗത്തെ പുറത്താക്കണമെന്ന് കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിലിൽ ആവശ്യം. കൗൺസിലിലെ എം.എസ്.എഫ് പ്രതിനിധി അസീമാണ് ആവശ്യം ഉന്നയിച്ചത്. ബി.എഡ് സീറ്റിൽ പ്രവേശനത്തിന് സിൻഡിക്കേറ്റ് അംഗം അനധികൃതമായി പണം ആവശ്യപ്പെട്ടത് സംബന്ധിച്ച ശബ്ദസന്ദേശം പുറത്തുവന്നതോടെ രാജിയാവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്തെത്തുകയും വി.സിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒരു പ്രതികരണവും അധികൃതരിൽനിന്ന് ഉണ്ടായിരുന്നില്ല. തുടർന്നാണ് വിഷയം അക്കാദമിക് കൗൺസിൽ യോഗത്തിലും എത്തിയത്.

Tags:    
News Summary - scam allegation: Resignation Demanded in Calicut Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.