സ്​കൂൾ ബസ്​ കനാലിലേക്ക്​ മറിഞ്ഞ്​ 15 പേർക്ക്​ പരിക്ക്​

വിഴിഞ്ഞം: ചൊവ്വര കാവുനടയിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ്​ കുട്ടികളും ആയയും ഡ്രൈവറുമടക്കം 15 പേർക്ക് പരിക്ക്​. മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ സ്‌കൂൾ വിദ്യാർഥികളായ മിഥുൻ (11), മിഥുൽ (7), അനന്തു (10), അഞ്ജന (8), സജില (11), ഭദ്ര (8), അഞ്ജന (8), അഭിരാമി (9), തീർഥ (5), മഹാദേവൻ (4), എബിൻ (8), മിഥുൻ (7), അബിൻ (10), ബസ് ഡ്രൈവർ വിനീത് (38), ബസിലെ ആയ ഗിരിജ (45) എന്നിവർക്കാണ് പരിക്ക്​. എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസുവരെയുള്ള കുട്ടികളെ കയറ്റിയ മിനി ബസ് ആണ് അപകടത്തിൽപെട്ടത്.

രാവിലെ എ​േട്ടാടെയാണ് അപകടം. ഒരു വാഹനത്തിന് കഷ്​ടപ്പെട്ട് പോകാൻ കഴിയുന്ന ചെമ്മൺ പാതയിലാണ് അപകടം. വാഹനം പോകവെ വശത്തെ മണ്ണിടിഞ്ഞ്​ കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ തലകീഴായി മറിഞ്ഞ വാഹനത്തിൽനിന്ന് കുട്ടികളെയും ജീവനക്കാരെയും പുറത്തെടുത്തു. സ്വകാര്യ വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം എസ്.എ.റ്റി, എസ്.പി ഫോർട്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.

Tags:    
News Summary - School Bus accident - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.