തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കുന്നതും പരീക്ഷ നടത്തിപ്പും സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഇൗ മാസം 17ന് യോഗം വിളിച്ചു. പൊതുപരീക്ഷ നടക്കുന്ന പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ജനുവരിയിൽ ക്ലാസ് തുടങ്ങുന്നത് സർക്കാറിെൻറ പരിഗണനയിലുണ്ട്.
ഇൗ മാസം 17 മുതൽ പത്ത്, 12 ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരിൽ 50 ശതമാനം പേർ ഒരുദിവസം എന്ന രീതിയിൽ സ്കൂളുകളിൽ എത്തണമെന്ന് വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾ സ്കൂളിലെത്തിയശേഷം ഒാൺലൈനിൽ പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ ആവർത്തനം (റിവിഷൻ) നടത്തി ഏപ്രിലിനകം പൊതുപരീക്ഷ നടത്താനാണ് ആലോചന.
വിദ്യാർഥികൾക്ക് ഇൗ വർഷം പാദ, അർധവാർഷിക പരീക്ഷ അനുഭവമില്ലാത്ത സാഹചര്യത്തിൽ പൊതുപരീക്ഷക്ക് മുന്നോടിയായി മോഡൽ പരീക്ഷ നടത്തുന്നതിെൻറ സാധ്യതയും പരിശോധിക്കും. കോവിഡ് സാഹചര്യം വിലയിരുത്തി മാത്രമേ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളെ സ്കൂളിൽ കൊണ്ടുവരുന്നതിലും പരീക്ഷ നടത്തുന്നതിലും തീരുമാനമെടുക്കൂ.
ജനുവരി മുതൽ കോളജുകൾ ഘട്ടംഘട്ടമായി തുറന്നുപ്രവർത്തിക്കുന്നതിെൻറ സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. സാേങ്കതിക സർവകലാശാലക്ക് കീഴിലെ എൻജിനീയറിങ് കോളജുകൾ ഡിസംബർ 28 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ അക്കാദമിക് കൗൺസിൽ ശിപാർശ ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.