വിദ്യാര്‍ഥികള്‍ക്ക് ഇനി കൈത്തറി യൂനിഫോം

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് കൈ​ത്ത​റി യൂ​നി​ഫോം  സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന​തോ​ടെ കൈ​ത്ത​റി മേ​ഖ​ല​ക്ക്​ പു​തി​യ  വി​പ​ണി ഉ​ണ്ടാ​വു​ക​യാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തെ സ​ര്‍ക്കാ​ര്‍, എ​യി​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ അ​ഞ്ചാം ക്ലാ​സ് വ​രെ​യു​ള്ള സൗ​ജ​ന്യ കൈ​ത്ത​റി സ്‌​കൂ​ള്‍ യൂ​നി​ഫോം വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു പി​ണ​റാ​യി.

എ​ട്ടാം​ക്ലാ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് കൈ​ത്ത​റി യൂ​നി​ഫോം വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യ​തി​നാ​ല്‍ ആ​വ​ശ്യ​മാ​യ തു​ണി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന​സ്സി​ലാ​യി. അ​തു​കൊ​ണ്ട് ഇ​പ്രാ​വ​ശ്യം അ​ത് പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍ക്ക് മാ​ത്ര​മാ​യി ചു​രു​ക്കി.

എ​ട്ടാം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് എ​ല്ലാ​വ​ര്‍ഷ​വും തു​ണി ന​ല്‍കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ തു​ണി ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ന്നു​വ​രി​ക​യും ചെ​യ്യും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​നി​യു​ള്ള ഘ​ട്ടം കൈ​ത്ത​റി മേ​ഖ​ല​യു​ടെ അ​ഭി​വൃ​ദ്ധി​യു​ടെ നാ​ളു​ക​ളാ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - school student cotton uniform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.