തേഞ്ഞിപ്പലം: സ്കൂള്‍ സമയം രാവിലെ എട്ടു മുതലാക്കണമെന്ന ഖാദര്‍ കമ്മിറ്റിയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് (എസ്.എം.എഫ് )സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മദ്റസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന ശിപാര്‍ശയാണിത്.
സ്കൂള്‍ പഠനത്തിന് വിഘാതമാവാത്ത വിധത്തിലാണ് മദ്റസ സമയം ക്രമീകരിച്ചിട്ടുള്ളത്. മദ്റസകളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. ജെൻഡര്‍ ന്യൂട്രാലിറ്റിയെന്ന അപകടകരമായ ആശയത്തിനും വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനുമെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് കാമ്പയിന് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നടന്ന യോഗം സംസ്ഥാന ട്രഷറര്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പ്രഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി. അബ്ദുൽ ഖാദര്‍ തൃക്കരിപ്പൂര്‍, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ചീഫ് ഓര്‍ഗനൈസര്‍ എ.കെ. ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.