കൊച്ചി: കേരളത്തിലെ ആർ.എസ്.എസ് ആയുധപ്പുരകൾ റെയ്ഡ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ അപകടകരമായ മുദ്രാവാക്യങ്ങളുയർത്തി ആർ.എസ്.എസ് പ്രകടനങ്ങൾ നടത്തി. ന്യൂനപക്ഷ മേഖലകളിൽ ആയുധമേന്തി അക്രമാസക്തമായ പരിപാടികൾ നടത്തുമെന്ന് സർക്കാർ തലത്തിൽ മുന്നറിയിപ്പുകളുമുണ്ടായിരുന്നു.
കേരളത്തെ അവർ ആയുധപ്പുരയാക്കി മാറ്റുകയാണ്. ആർ.എസ്.എസും അനുബന്ധ സംഘടനകളും മുന്നോട്ടുവെക്കുന്നത് വംശഹത്യയിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ്. രാജ്യത്തെ പല ഭാഗങ്ങളിലും അവർ അധികാരത്തിലെത്തിയത് ഇത്തരത്തിലാണ്. മനുഷ്യത്വവിരുദ്ധമായ ഭീകര പ്രത്യയശാസ്ത്രമാണ് അവർ മുന്നോട്ടുവെക്കുന്നത്.
എസ്.ഡി.പി.ഐയുടേത് ഫാഷിസത്തിനെതിരായ രാഷ്ട്രീയമാണ്. ജനാധിപത്യ മാർഗങ്ങളിലൂടെയുള്ള ജനകീയ അതിജീവന മാർഗമാണ് തങ്ങളുടേത്. കലാപങ്ങൾ സൃഷ്ടിക്കാനുള്ള ആർ.എസ്.എസ് ശ്രമം എസ്.ഡി.പി.ഐ നേരിടും. ശക്തമായ ബോധവത്കരണ പരിപാടികളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.