അർജുനായുള്ള തിരച്ചിൽ; ഗംഗാവലി പുഴയിൽ നിന്ന് ലോറി കണ്ടെത്തിയതായി സൂചന

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള മൂന്നാംഘട്ട പരിശോധനയിൽ പുരോഗതി. ഗംഗാവലി പുഴയിൽ നിന്ന് ലോറി കണ്ടെത്തി. സി 4 എന്ന് രേഖപ്പെടുത്തിയ സ്ഥലത്തു നിന്നും മുപ്പത് മീറ്റർ അകലെയായി 15 അടി താഴ്ചയിലാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.ലോറി കയർകെട്ടി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ലോറി ഉയർത്താനാണ് ശ്രമം. മണ്ണിടിച്ചിലിൽ മറ്റു ലോറികൾ കാണാതായിട്ടില്ല എന്നതുകൊണ്ട് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അർജുന്റെ ലോറി തന്നെയാണെന്നാണ് നിഗമനം. ലോറി തല കീഴായി കിടക്കുന്ന അവസ്ഥയിൽ ആണ് ഉള്ളത്. നേരത്തെ മാൽപെയുടെ തെരച്ചിലിൽ അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന തടി കഷ്ണം കണ്ടെത്തിയിരുന്നു.

അതേസമയം ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഗംഗാവലി പുഴയിലിറങ്ങി തെരച്ചിൽ നടത്താൻ കർണാടകം സർക്കാർ അനുമതി നൽകിയിരുന്നു.പിന്നീട് ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തിയ ശേഷമാണ് അനുമതി നൽകിയത്. പുഴയിലെ സാഹചര്യം നിലവിൽ തെരച്ചിലിന് അനുകൂലമാണ്. ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്.ഡ്രഡ്‌ജർ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാൽ ആര് പണംമുടക്കും എന്നതായിരുന്നു പ്രശ്നം.പിന്നീട് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായത്.ഡ്രഡ്‌ജറിന്റെ വാടക കർണാടക സർക്കാരാണ് വഹിക്കുക

Tags:    
News Summary - Search for Arjun; The lorry has not been found in the Gangavali river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.