മുല്ലപ്പെരിയാർ കേസിൽ കക്ഷി ചേരാൻ ഇടുക്കി ഡീൻ കുര്യാക്കോസ് എം.പി. സുപ്രീംകോടതിയിൽ അപേക്ഷ നൽകി. സേവ് കേരള ബ്രിഗേഡ് നൽകിയ കേസിൽ കക്ഷി ചേരാനാണ് എം.പി. അപേക്ഷ നൽകിയത്. കേസുകൾ അടുത്തയാഴ്ച അന്തിമ വാദം കേൾക്കാനിരിക്കയായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് പണിത സമയത്ത് എൻജിനീയർമാർ നിർദ്ദേശിച്ച ആയുസ് 50 വർഷമാണ്. എന്നാലിപ്പോൾ ഇതിന്റെ ഇരട്ടിയിലധികം വർഷം പിന്നിട്ടു കഴിഞ്ഞു. അതിനാൽ അണക്കെട്ടിന്റെ കാലവധി നിർണയിക്കാൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണം. മുല്ലപ്പെരിയാർ തകർന്നാൽ താഴെയുള്ള നാല് അണക്കെട്ടുകൾ കൂടി തകരും.
ഒരു മണിക്കൂറിനുള്ളിൽ വെള്ളം അറബിക്കടലിലെത്തും. ഇതിനു ആറ്റംബോംബ് സ്ഫോടനത്തെക്കാൻ 180 മടങ്ങ് ശക്തി ഉണ്ടാകുമെന്നും ഇത് താഴ് ഭാഗത്തെ പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവന് ഭീഷണിയാകുമെന്നുമാണ് ആശങ്ക. ഇതിനുപുറമെ, മഴക്കാലത്ത് ജലനിരപ്പ് 130 അടിയിലേക്ക് താഴ്ത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ റസൽജോയി നേതൃത്വം നൽകുന്ന സേവ് കേരള ബ്രിഗേഡ് സമർപ്പിച്ച കേസിലാണ് കക്ഷി ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.