തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ സംസ്ഥാനത്ത് എത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ടീക്കാറാം മീണ. മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ സുരക്ഷ ശക്തമാക്കും. ജനങ്ങൾ, ജനപ്രതിനിധികൾ അടക്കമുള്ളവരിൽ നിന്ന് പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
21ാം തീയതി തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രത്യേക സംഘം സംസ്ഥാനത്തെത്തും. രാഷ്ട്രീയ പാർട്ടികളുമായി ഇവർ പ്രത്യേക ചർച്ചകൾ നടത്തും. 21ന് തിരുവനന്തപുരത്തും 22ന് എറണാകുളത്തും കണ്ണൂരും ആണ് പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക.
നിയമസഭ തെരഞ്ഞെടുപ്പിലും 80 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.