ചേളന്നൂർ: പക്ഷാഘാതം ബാധിച്ച് കിടപ്പിലായ യുവാവ് ചികിത്സസഹായം തേടുന്നു. പാലത്ത് ചട്ടിപ്പുരയിൽ അനൂപാണ് സുമനസ്സുകളുടെ സഹായത്തിന് കാക്കുന്നത്. മീഡിയവൺ കാമറമാനായിരുന്ന അനൂപിന് പക്ഷാഘാതം ബാധിച്ചിട്ട് നാളേറെയായി. തലക്ക് വലിയ ശസ്ത്രക്രിയ കഴിഞ്ഞതോടെ ഭക്ഷണംപോലും ട്യൂബിലൂടെയാണ് നൽകുന്നത്. രണ്ട് ശസ്ത്രക്രിയകൾകൂടി ഉടൻ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇതിന് 20 ലക്ഷത്തോളം രൂപ ചെലവ് വരും.
ചികിത്സക്കുള്ള തുക കണ്ടെത്താനായി സബിത ഫിദൽ (ചെയർ.), വി.ടി. നരേന്ദ്രൻ (ജന. കൺ.), കെ. ഹരിദാസൻ (ട്രഷ.) എന്നിവർ ഭാരവാഹികളായാണ് ചട്ടിപ്പുരയിൽ അനൂപ് ചികിത്സ സഹായ കമ്മിറ്റി നാട്ടുകാർ രൂപവത്കരിച്ചത്. കമ്മിറ്റിയുടെ പേരിൽ എസ്.ബി.ഐ കക്കോടി ശാഖയിൽ 4334690139 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFS CODE: SBIN0070858. ഫോൺ: 9496728137.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.