തിരുവനന്തപുരം: സാമ്പത്തികവർഷത്തിെൻറ ആദ്യ മൂന്നുമാസം കൊണ്ട് സംസ്ഥാന വാർഷികപദ്ധതിയുടെ 63 ശതമാനം പദ്ധതികൾക്ക് ഭരണാനുമതിയായി. തദ്ദേശസ്ഥാപനങ്ങളുടെ 95 ശതമാനം പദ്ധതികൾക്കും ജില്ല ആസൂത്രണസമിതി അംഗീകാരമായി. നബാർഡിന് സമർപ്പിക്കേണ്ട ഗ്രാമീണ പശ്ചാത്തല സൗകര്യ വികസനഫണ്ട് (ആർ.ഐ.ഡി.എഫ്) പദ്ധതികളിൽ 99 ശതമാനവും അംഗീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന പദ്ധതി അവലോകനത്തിൽ വ്യക്തമായി.
പദ്ധതി അംഗീകാരത്തിൽ ഇത്രയേറെ പുരോഗതി ആദ്യമാണെന്നാണ് വിലയിരുത്തൽ. സാധാരണ ജൂൺ മാസത്തിൽ വാർഷികപദ്ധതിയുടെ 20 ശതമാനം പദ്ധതികൾക്കുപോലും അംഗീകാരം കിട്ടാറില്ലെന്ന് സർക്കാർ അറിയിച്ചു. ജൂൺ 27ലെ കണക്കുപ്രകാരം ഇക്കുറി 63 ശതമാനത്തിനും അനുമതിയായി. ഭരണാനുമതി നേരത്തേ നൽകിയ സാഹചര്യത്തിൽ ഇവയുടെ നിർവഹണത്തിലേക്ക് കടക്കാനാകും.
സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങിയതെന്നും പദ്ധതി നിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. അതതുവർഷത്തെ പ്രധാന പദ്ധതികളുടെ ഏകോപനം കാര്യക്ഷമമാക്കാൻ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. പൊതുമരാമത്തുവകുപ്പിെൻറ ചെറിയ പ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കാൻ പ്രാദേശികതലത്തിൽ മറ്റേതെങ്കിലും സംവിധാനത്തിൽ നടപ്പാക്കാൻ കഴിയുമോ എന്ന് പരിശോധിക്കും.
പ്രവൃത്തി നടന്നുവരുന്ന പദ്ധതികളുടെ അവലോകനത്തിന് ആസൂത്രണബോർഡ് അഞ്ചംഗ സാങ്കേതികസമിതിയെ നിയോഗിച്ചിട്ടുണ്ട്. അടുത്ത െസപ്റ്റംബറിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. ഓരോ വകുപ്പിന് കീഴിലും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നതും ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്നതുമായ മൂന്നു പദ്ധതികൾ തെരഞ്ഞെടുത്ത് പുരോഗതി അടുത്ത അവലോകനയോഗത്തിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അടുത്ത പദ്ധതി അവലോകനം െസപ്റ്റംബറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.