ധനകാര്യമന്ത്രി ചെയ്​തത്​ ഗുരുതര ചട്ടലംഘനം; അവകാശലംഘനത്തിന്​ നോട്ടീസ്​ നൽകും -ചെന്നിത്തല

കൊച്ചി: സി.എ.ജി റിപ്പോർട്ട്​ നിയമസഭയുടെ മേശപ്പുറത്ത്​ വെക്കും മുമ്പ്​ അത്​ ചോർത്തി വാർത്തസമ്മേളനം നടത്തിയ മന്ത്രി തോമസ്​ ഐസക്ക്​ ഗുരുതരമായ ചട്ടലംഘനമാണ്​ നടത്തിയതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. നിയമങ്ങൾ കാറ്റിൽ പറത്തി അഴിമതിയുടെ കൂടാരമായ കിഫ്​ബിയിൽ നടക്കുന്നതെല്ലാം സി.എ.ജി ഓഡി​റ്റിലൂടെ പുറത്തുവരും എന്ന ഭയം കാരണം മുൻകൂർ ജാമ്യമെടുക്കലാണ്​ ധനമന്ത്രി ചെയ്​തതെന്നും ചെന്നിത്തല വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

നിയമസഭയിൽ അവതരിപ്പിക്കും മുമ്പ്​ റിപ്പോർട്ട്​ പുറത്ത​ുപോകരുതെന്ന്​ നിഷ്​കർഷിച്ച്​ 2013ൽ എ.ജി സർക്കുലർ ഇറക്കിയിരുന്നു. പരമരഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ട്​ പുറത്തുപോകുന്നത്​ നിയമസഭയുടെ അവകാശ ലംഘനമാണ്​. ഇതിൽ മന്ത്രിക്കെതിരെ സ്​പീക്കർ നടപടിയെടുക്കണം. കിഫ്​ബിയിൽ ഓഡിറ്റ്​ പാടില്ലെന്ന നിലപാടായിരുന്നു തോമസ്​ ഐസക്ക്​ സ്വീകരിച്ചിരുന്നത്​. സി.എ.ജി ആക്​ടിലെ 20(2) അനുസരിച്ച്​ സമ്പൂർണ്ണ ഓഡിറ്റിങിന്​ അനുമതി ആവശ്യപ്പെട്ട്​ സി.എ.ജി സംസ്ഥാന സർക്കാറിന്​ കത്ത്​ നൽകിയിരുന്നു. പക്ഷെ, ആക്​ടിലെ 14(1) പ്രകാരം കിഫ്​ബിയി​െല സർക്കാർ ഫണ്ടിൽ മാത്രം ഓഡിറ്റ്​ നടത്തിയാൽ മതിയെന്ന നിലപാടാണ്​ സർക്കാർ എടുത്തത്​. അത്രയും ഓഡിറ്റ്​ നടത്തിയപ്പോൾ തന്നെ ഗുരുതര വീഴ്​ചകൾ കണ്ടെത്തിയത്​ കൊണ്ടാകും ധനമന്ത്രിക്ക്​ ഇത്ര പരിഭ്രാന്തി ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

കിഫ്​ബിക്കായി മസാല ബോണ്ടുകളും മറ്റും വഴി വാങ്ങിക്കൂട്ടിയ വായ്​പകൾ സുതാര്യമല്ല. സി.എ.ജി വികസനത്തെയല്ല തടസ്സപ്പെടുത്തുന്നത്​. അതി​െൻറ മറവിൽ നടക്കുന്ന കൊള്ള​യാണ്​ പിടികൂടുന്നത്​. പ്രതിപക്ഷ നേതാവി​െൻറ ഓഫിസുമായി എ.ജിക്ക്​ ബന്ധമുണ്ടെന്ന മന്ത്രിയുടെ ആരോപണം അഴിമതി പിടിക്കപ്പെടു​േമ്പാഴുള്ള കള്ളപ്രചാരണമാണെന്നും ചെന്നിത്തല പറഞ്ഞു.

ധനകാര്യ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും കിഫ്​ബി ഉദ്യോഗസ്ഥർക്കുമാണ്​ സി.എ.ജി കരട്​ റിപ്പോർട്ട്​ ലഭിച്ചിട്ടുണ്ടാകുകയെന്ന്​ വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. അത്​ പുറത്തുവിട്ടത്​ ധനമന്ത്രി നടത്തിയ ഗുരുതര ഭരണഘടന ലംഘനമാണെന്ന്​ അദ്ദേഹം ആരോപിച്ചു. ഹൈബി ഇൗഡൻ എം.പി, ടി.ജെ. വിനോദ്​ എം.എൽ.എ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.