തിരുവനന്തപുരം: ആധാരം രജിസ്ട്രേഷന് സെര്‍വര്‍ തകരാര്‍മൂലം ഒന്നിലേറെ തവണ ഫീസ് ഒടുക്കേണ്ടിവന്നവരും ഫീസ് അടച്ചിട്ടും സേവനം ലഭിക്കാത്തവരും വകുപ്പിന്റെ അക്കൗണ്ടിലെത്തിയ പണം തിരികെ കിട്ടാൻ നെട്ടോട്ടത്തിൽ. ഇത്തരം അപേക്ഷകളില്‍ നടപടിയെടുക്കാതെ വട്ടംചുറ്റിക്കുകയാണ് വകുപ്പ്. വിവിധ സേവനങ്ങള്‍ക്ക് 1000 രൂപ മുതല്‍ ലക്ഷത്തിലേറെ രൂപ വരെ ഫീസടച്ചവരാണ് വലയുന്നത്.
ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യാന്‍ മുദ്രപത്രത്തില്‍ ആധാരം എഴുതി ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തശേഷം രജിസ്ട്രേഷന് ഫീസടച്ചാണ് ഇടപാടുകാര്‍ സബ് രജിസ്ട്രാർ ഓഫിസുകളിലെത്തുന്നത്. സെര്‍വര്‍ തകരാറിന് പുറമെ ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന് നിഷേധിക്കുക, നിശ്ചിത അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ രജിസ്ട്രേഷന് നടത്താനാകാതെ തിരികെപോകുക, വസ്തു കൈമാറ്റം ചെയ്യുന്നവര്‍ തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടാകുക തുടങ്ങിയ കാരണങ്ങളാലാണ് രജിസ്ട്രേഷന് മുടങ്ങുന്നത്.
ഇക്കൂട്ടർ രജിസ്ട്രേഷന് വകുപ്പിന്റെ അക്കൗണ്ടിലെത്തിയ പണം തിരികെ കിട്ടാൻ 25 രൂപ ഫീസടച്ച് അപേക്ഷ നല്‍കും. സബ് രജിസ്ട്രാർ ഓഫിസ്, ജില്ല രജിസ്ട്രാര്‍ ഓഫിസ്, രജിസ്ട്രേഷന് വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളില്‍ പലതവണ കയറിയിറങ്ങിയിട്ടും പണം കിട്ടുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.