ലൈംഗിക ആരോപണം: വൈദികർക്കെതിരെ നടപടിയെന്ന്​ സഭ​

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായുള്ള ലൈംഗിക ആരോപണ വിവാദത്തില്‍ പരാതി സ്ഥിരീകരിച്ച് സഭാ നേതൃത്വം. അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി.ചൂഷണം ചെയ്തുവെന്ന യുവതിയുടെ ഭര്‍ത്താവി​​​​​െൻറ പരാതിയിൽ വൈദികർക്കെതിരെ അന്വേഷണം നടത്തുമെന്ന്​ സഭാ നേതൃത്വം അറിയിച്ചു. സംഭവം വിവാദമായെങ്കിലും ഇതുമായി ബന്ധപ്പെട്ട്  സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടാവാത്തതില്‍ വിശ്വാസികള്‍ക്കിടയിലിടക്കം വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതിനിടെയാണ് പാരാതി ലഭിച്ചതായും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടാൽ നടപടിയുണ്ടാകുമെന്നും സഭാ നേതൃത്വം അറിയിച്ചത്​.

വിവാദവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭാദ്രാസനത്തിലെ മൂന്ന് വൈദികര്‍, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ എന്നിവരെ താത്കാലികമായി സസ്‌പെൻഡ്​ ചെയ്തിട്ടുണ്ട്​.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് യുവാവ്​ സഭാ മേധാവികൾക്ക്​ പരാതി നല്‍കുന്നത്. കുമ്പസാര രഹസ്യം ചോർത്തി ഭാര്യയെ അഞ്ചു വൈദികർ ലൈംഗികമായി ചൂഷണം ചെയ്​തുവെന്നായിരുന്നു പരാതി.

പരാതിയെ തുടർന്ന്​ മെത്രാപ്പോലീത്തന്മാര്‍ അതിനെക്കുറിച്ച് അന്വേഷിക്കുകയും ആരോപണ വിധേയരായ വൈദികരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിരുന്നതായി സഭാ നേതൃത്വം പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നു. പരാതി ലഭിച്ചാല്‍ അതിനെക്കുറിച്ച് അന്വേഷിക്കുകയാണ് ആദ്യത്തെ നടപടി. അവര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കേണ്ടതുണ്ട്. വിഷയത്തിൽ നീതിയുക്തമായ അന്വേഷണങ്ങള്‍ നടത്തും. മാധ്യമവിചാരണയുടെയോ എതിര്‍ പ്രചരണങ്ങളുടെയോ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും ഈ അവസരം മുതലാക്കി സഭക്കെതിരെ ദുഷ്പ്രചരണം നടത്തുവാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സഭ പ്രതികരിച്ചു.

വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിനിടയാക്കിയ സംഭവത്തില്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവാസിയായ യുവാവ്​ രംഗത്തെത്തിയിരുന്നു. ആരോപണ വിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിശ്വാസികള്‍ക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് വൈദികർക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടുമായി സഭ രംഗത്തെത്തിയത്​.

താത്കാലികമായി പുറത്താക്കപ്പെട്ട വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുമെന്നും അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചതായും വൈദിക ട്രസ്റ്റിയായ ഫാ.ഡോ.എം.ഒ.ജോണ്‍ അറിയിച്ചു.

 

Tags:    
News Summary - Sexual allegation against priests in Orthodox Sabha- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.