കന്യാസ്​ത്രീയുടെ സഹോദരന്​ പഞ്ചാബ് പൊലീസി​െൻറ നോട്ടീസ്​

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കന്യാസ്​ത്രീയുടെ സഹോദരന്​ ജലന്ധർ പൊലീസി​​െൻറ നോട്ടീസ്​. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്​ത്രീയുടെ സഹോദരനായ കോടനാട്​ ​സ്വദേശിക്ക്​ കഴിഞ്ഞദിവസമാണ്​ പഞ്ചാബ്​​ പൊലീസി​​െൻറ അറിയിപ്പ്​ ലഭിച്ചത്​. നേരിട്ട്​ ഹാജരാകാനായിരുന്നു പൊലീസ്​ നിർദേശം. എന്നാൽ, എത്താൻ കഴിയി​െല്ലന്ന്​ ഇയാൾ പഞ്ചാബ് പൊലീസിനെ അറിയിച്ചു. വക്കീൽ മുഖാന്തരമാണ്​ മറുപടി നൽകിയത്​.  

ബിഷപ്പി​​െൻറ സമാനസ്വഭാവമുള്ള പരാതി കേരള പൊലീസിൽ നിലനിൽക്കുകയാണെന്ന്​ വിവരിച്ചാണ് മറുപടി നൽകിയത്. കന്യാസ്​ത്രീയും സഹോദരനും സഹായികളായ രണ്ടുപേരും ചേർന്ന് ബിഷപ്പിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതായാണ്​ പഞ്ചാബ് പൊലീസിൽ പരാതി നൽകിയത്​. ഇതേ പരാതി കോട്ടയം ജില്ല പൊലീസ്​ മേധാവിക്കും ജലന്ധർ രൂപത വക്താവ് നൽകിയിരുന്നു.

Tags:    
News Summary - Sexual assault - Case against Nun's brother - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.