ബിജു സോപാനം, എസ്. പി. ശ്രീകുമാർ

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ്. പി. ശ്രീകുമാറിനുമെതിരെ കേസ്

തിരുവനന്തപുരം: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ച കേസിൽ നടന്മാർക്കെതിരെ കേസ്. സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, എസ്. പി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സീരിയൽ നടിയുടെ പരാതിയെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്.

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് വിവരം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്.ഐ.ടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. 

അതേസമയം, ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകാത്തവർക്കും ചൂഷണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകാമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകാത്തവർക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫിസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം. എ.ഐ.ജി ജി. പൂങ്കുഴലിയെയാണ് നോഡൽ ഓഫിസർ ആയി നിയമിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്നും നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും ഹൈകോടതിയെ സർക്കാർ അറിയിച്ചു. 

Tags:    
News Summary - Sexual assault during serial shooting; Case against Biju Sopanam and S. P.Sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.