ചാവക്കാട്: ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. എടക്കഴിയൂർ സ്വദേശി അലിയേയാണ് (50) ചാവക് കാട് സി.ഐ ജി. ഗോപകുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒമ്പത് വർഷമായി ഭർതൃമതിയായ വീട്ടമ്മയുമായി അലിക്ക് രഹസ്യബന്ധം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിനും ഭർതൃമാതാവിനും ഉറക്ക ഗുളിക നൽകി മയക്കിയ ശേഷമാണ് അലി വീട്ടിലെത്തുന്നത്.
രണ്ട് ദിവസം മുമ്പ് പീഡിപ്പിച്ചപ്പോൾ കുഞ്ഞ് ആർത്ത് കരഞ്ഞതോടെ മയക്കം വിട്ട വീട്ടുകാരനും മാതാവും ഉണർന്നു. ഉടനെ മുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടി മറ്റുള്ളവരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.