മട്ടാഞ്ചേരി: കൊച്ചിന്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികയെ ചൊല്ലിയുള്ള തര് ക്കത്തെത്തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിൻസിപ്പലിനെയും അധ്യാപകെരയും മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കെ.എസ്.യുവിെൻറ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികളായ ആറുപേരുടെ നാമനിര്‍ദേശ പത്രിക തള്ളിയതാ ണ് എസ്.എഫ്.ഐ വിദ്യാർഥികളെ പ്രകോപിതരാക്കിയത്.
ഈ മാസം 16നാണ് കോളജിലെ തെരഞ്ഞെടുപ്പ്. അതിനായി ഇരുവിഭാഗവും പത്രിക സമർപ്പിച്ചു. സൂക്ഷ്മപരിശോധനക്കുശേഷം പത്രിക അംഗീകരിക്കുകയും ഇതനുസരിച്ച് എസ്.എഫ്.ഐ ഡമ്മി സ്ഥാനാർഥികളെ പിന്‍വലിക്കുകയും ചെയ്തശേഷമാണ് കെ.എസ്.യുവിെൻറ പരാതിയില്‍ മതിയായ ഹാജറിെല്ലന്ന കാരണം ചൂണ്ടിക്കാട്ടി ആറുപേരുടെ പത്രിക തള്ളിയത്. ഇതോടെ എസ്.എഫ്.ഐക്ക് ആറ് സ്ഥാനാർഥികൾ ഇല്ലാതെയായി.
സൂക്ഷ്മപരിശോധനവേളയില്‍ ഇക്കാര്യം പറയാതെ ഡമ്മികളെ പിന്‍വലിച്ചശേഷം പത്രിക തള്ളിയത് കെ.എസ്.യുവിനെ സഹായിക്കാനുള്ള ചില അധ്യാപകരുടെ നീക്കമാണെന്ന് ആരോപിച്ചായിരുന്നു എസ്.എഫ്.ഐയുടെ തടഞ്ഞുവെക്കൽ. പ്രിൻസിപ്പൽ അടക്കം 11 അധ്യാപകെരയും രണ്ട് അനധ്യാപകരെയുമാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതല്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്. മട്ടാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയെങ്കിലും കാമ്പസിനകത്ത് പ്രവേശിച്ചില്ല.
ഒമ്പത് മണിയോടെ മാനേജ്മെൻറ് പ്രതിനിധികളെത്തി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എസ്.എഫ്.ഐ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.