ക്ലബ് ഹൗസിൽ ഷാഡോ പൊലീസ് നിരീക്ഷണം; ഭിന്നിപ്പും സ്പർധയും വളർത്തിയാൽ കർശന നടപടിയെന്ന്

കോഴിക്കോട്: നവമാധ്യമമായ ക്ലബ് ഹൗസിൽ നിരീക്ഷണം ശക്തമാക്കിയതായി പൊലീസ്. ഭിന്നിപ്പും സ്പർധയും വളർത്തുന്ന തരത്തിലുള്ള ചർച്ചകൾ തടയുന്നതിനായാണ് ഷാഡോ പൊലീസ് നിരീക്ഷണമേർപ്പെടുത്തിയത്.

'സമൂഹത്തിൽ ഭിന്നിപ്പും സ്പർധയും വളർത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള ക്ലബ് ഹൗസ് ചാറ്റ് റൂമുകൾ സൈബർ ഷാഡോ പൊലീസിന്‍റെ ശക്തമായ നിരീക്ഷണത്തിലാണ്. ഇത്തരം റൂമുകൾ സംഘടിപ്പിക്കുന്ന മോഡറേറ്റർ, സ്പീക്കർ, ഓഡിയോ പാനലുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും' -പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. 

Full View

 

Tags:    
News Summary - shadow police observation in club house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.