കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം നേതാക്കൾ തകർക്കരുത് -വിമർശനവുമായി ഷാഫി പറമ്പിൽ

പാലക്കാട്: സാധാരണക്കാരായ പ്രവർത്തകരുടെ ആത്മവീര്യം കോൺഗ്രസ് നേതാക്കൾ തകർക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതികരണം.

പ്രവർത്തകരുടെ ആത്മവീര്യം തകർക്കാതെ മുന്നോട്ട് നയിക്കാൻ നേതൃത്വത്തിന് കഴിയണം. ഒന്നരമണിക്കൂറിൽ മൂന്ന് വ്യത്യസ്ത അഭിപ്രായം നേതാക്കന്മാരിൽ നിന്ന് ഉണ്ടാകുന്നത് പ്രവർത്തകരുടെ മനോവീര്യം തകർക്കും.

കോൺഗ്രസ് ഈ തെരഞ്ഞെടുപ്പോടെ ഒലിച്ചുപോവില്ല. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് വേണ്ടത്. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണം എന്ന ആവശ്യത്തെ തെരഞ്ഞെടുപ്പ് ഫലം സാധൂകരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 

പരസ്പരം വിമർശിക്കുകയല്ല വേണ്ടത്. ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കണം. പാലക്കാട് മുനിസിപ്പാലിറ്റിയിലെ തോൽവിയിൽ തനിക്കും ഉത്തരവാദിത്തമുണ്ട് -ഷാഫി പറമ്പിൽ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.