ഷാനെ കൊലപ്പെടുത്തിയത്​ ആർ.എസ്​.എസ്​ തീവ്രവാദ സംഘം, ആസൂത്രകൻ വത്സൻ തില്ലങ്കേരി -അഷ്റഫ് മൗലവി

ആലപ്പുഴയിൽ എസ്​.ഡി.പി.ഐ നേതാവ് ഷാന്‍റെ കൊലപാതകത്തിന് പിന്നിൽ ആർ. എസ്. എസ് തീവവാദ സംഘമാണെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ്​ മൂവാറ്റുപുഴ അഷ്റഫ് മൗലവി. സംഘർഷ സാഹചര്യം നിലവിൽ ഇല്ലാത്ത പ്രദേശത്താണ് കൊലപാതകം നടന്നതെന്നും ആർ. എസ്. എസ് നേതാവ് വത്സൻ തില്ലങ്കേരിയാണ് ജില്ലയിൽ തങ്ങി കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഷ്റഫ് മൗലവി ആരോപിച്ചു.

സംസ്ഥാന ആഭ്യന്തര വകുപ്പും ആർ.എസ്.എസും തമ്മിൽ ധാരണയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൗനാനുവാദത്തിലാണ് കൊലപാതകങ്ങൾ അരങ്ങേറുന്നതെന്നും അഷ്റഫ് മൗലവി കുറ്റപ്പെടുത്തി.

ഇന്നലെയാണ് ആലപ്പുഴയിൽ ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിൽ ഷാന്‍ വധക്കേസിലെ പ്രതികളെ അന്വേഷണസംഘം തിരയുകയാണ്​. ഗൂഡാലോചനയിൽ പങ്കാളികളായ രണ്ട് പേർ കസ്റ്റഡിയിലുണ്ട്. ഷാനിനെ വധിക്കാന്‍ വാടകയ്ക്കെടുത്ത കാറിലാണ് കൊലയാളി സംഘമെത്തിയതെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഈ സംഘത്തിന് വാടകക്ക്​ കാര്‍ എത്തിച്ചുനല്‍കിയ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശിയായ പ്രസാദാണ് ഉടമയില്‍നിന്ന് കാര്‍ സംഘടിപ്പിച്ചത്.

വാഹനം കൊണ്ടുപോയത് വെണ്‍മണി സ്വദേശി കൊച്ചുകുട്ടനുമാണ്. ഇരുവരും ബിജെപി അനുഭാവികളാണ്. ഷാന്‍റെ മരണത്തിന്​ മണിക്കൂറുകൾക്കം ബി.ജെ.പി സംസ്​ഥാന നേതാവും ആലപ്പുഴയിൽ കൊല്ലപ്പെട്ടിരുന്നു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ്​ കൊല്ലപ്പെട്ടത്. ഈ കേസിൽ എസ.ഡി.പി.ഐ പ്രവർത്തകർ അടക്കം നിരവധി പേർ പിടിയിലായിട്ടുണ്ട്​. അതേസമയം, എസ്​.ഡി.പി.ഐയുടെ ആരോപണം അടിസ്​ഥാന രഹിതമാണെന്ന്​ വൽസൻ തില്ല​ങ്കേരി പ്രതികരിച്ചു. തന്നെ കൊല്ലാൻ പദ്ധതി ഇട്ടിട്ടുണ്ടെന്നും സംസ്​ഥാനത്ത വിവിധ ഭാഗങ്ങളിൽ തീരുമാനിച്ച പരിപാടികളിൽ പ​ങ്കെടുത്തിട്ടുണ്ടെന്നും അതിനാണ്​ ആലപ്പുഴയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ എസ്​.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെന്ന്​ സംശയിക്കുന്ന 13പേർ കസ്റ്റഡിയിൽ. എസ്​.ഡി.പി.ഐ നേതാവിന്‍റെ വധത്തിൽ ഗൂഡാലോചനയിൽ പങ്കാളികളായ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ്​ അറിയിച്ചു. ബി.ജെ.പി നേതാവിന്‍റെ വധത്തിൽ പങ്കുണ്ടെന്ന്​ സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്​. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ആംബുലൻസും പൊലീസ്​ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്​.

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്​.ഡി.പി.ഐ നേതാവ്​ ഷാനെ ആക്രമിക്കാൻ അക്രമിസംഘത്തിന് റെന്‍റ്​ എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലീസ് പറയുന്നു. 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയിൽ നടന്നത്. എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ. എസ് ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന്​ പുലർച്ചെയാണ്​ പ്രഭാത നടത്തത്തിനിടെ ബി.ജെ.പി നേതാവ്​ രഞ്ജിത്ത് ശ്രീനിവാസൻ ​െകാല്ലപ്പെട്ടത്​. ബി.ജെ.പി നേതാവിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന്​ സംശയിക്കുന്ന 11 പേരെ പൊലീസ്​ നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. 

Tags:    
News Summary - Shan killed by RSS militant group, planner Valsan Thillankeri-Ashraf Moulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.