ആലുവ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആലുവ കേന്ദ്രീകരിച്ചും അന്വേഷണം. ഇതിെൻറ ഭാഗമായി ആലുവയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ പരിശോധന നടത്തി. പിടിയിലായ ചില പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോൾ, ആലുവയിലെ ചിലരുമായി ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചെന്നാണ് അറിയുന്നത്.
ഇതേ തുടർന്ന് നാല് പൊലീസുകാരാണ് വ്യാഴാഴ്ച രാത്രി പരിശോധനക്കെത്തിയത്. കാര്യാലയം റെയ്ഡ് ചെയ്യുമെന്ന സംശയത്താൽ നൂറുകണക്കിന് പ്രവർത്തകർ തടിച്ചുകൂടി. എന്നാൽ, പ്രാഥമിക പരിശോധനക്ക് മാത്രമാണ് വന്നതെന്നും കാര്യദർശിയെ കാണണമെന്നും പൊലീസ് അറിയിച്ചു. എന്നാൽ, കാര്യദർശി സ്ഥലത്തില്ലാതിരുന്നതിനാൽ പ്രാഥമിക പരിശോധന നടത്തി പൊലീസ് തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.