ഭാര്യമാരെ പങ്കുവെക്കൽ; കായംകുളത്തെ ആദ്യ കേസ് ഇ​പ്പോഴും കോടതിയിൽ

കായംകുളം: ഷെയർചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെച്ച ആദ്യകേസ് ഇപ്പോഴും കോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ഉണ്ടാകാതിരുന്നതാണ് സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമായതെന്ന് വിമർശനം. 2019 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യകേസ് കായംകുളം പൊലീസ് രജിസ്റ്റർ ചെയ്യുന്നത്.

പരസ്പരം പങ്കാളികളെ കൈമാറുന്ന സംഭവം 2018ലാണ് തുടങ്ങുന്നത്. പീഢനത്തിൽ സഹികെട്ട കായംകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള നാല് പേർ അറസ്റ്റിലായി.

പ്രേമത്തിൽ കുരുക്കിയ ഭാര്യയെ മദ്യത്തിന് അടിമയാക്കിയായ കായംകുളം കൃഷ്ണപുരം മേനാത്തേരി സ്വദേശിയാണ് ഇതിന് തുടക്കം കുറിച്ചത്. ടിപ്പർഡ്രൈവറായ യുവാവിെൻറ കെണിയിൽപ്പെട്ട് ഒപ്പം ഇറങ്ങിയ യുവതിയെ സാമൂഹിക മാധ്യമ സംവാദത്തിലൂടെ പരിചയപ്പെട്ടവർക്ക് കാഴ്ചവെക്കുകയായിരുന്നു. പരസ്പരം പങ്കാളികളെ

കൈമാറുന്ന വലിയൊരു റാക്കറ്റിെൻറ ഭാഗമാണ് ഇവരെന്ന് കണ്ടെത്തിയെങ്കിലും തുടർ അന്വേഷണം വഴിമുട്ടുകയായിരുന്നു. സംഘത്തിലെ പ്രധാന കണ്ണികളായ ഓച്ചിറ കൃഷ്ണപുരം മേനാത്തേരി സ്വദേശി

കിരണ്‍, കുലശേഖരപുരം വവ്വാക്കാവ് ചുളൂര്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സീതി, കൊല്ലം പെരിനാട് സ്വദേശി ഉമേഷ്, തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിന്‍ എന്നിവരാണ് അന്ന് പിടിയിലായത്.

2018 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അര്‍ഷാദ് എന്നയാള്‍ക്കാണ് കിരൺ ഭാര്യയെ ആദ്യം കൈമാറുന്നത്. പിന്നീട് അറസ്റ്റിലായവരും പങ്കാളികളാകുകയായിരുന്നു.

പീഡനം അസഹ്യമായതോടെയാണ് പരാതി നൽകാൻ യുവതി തയ്യാറായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വൈഫ് സ്വാപ്പിങ് ഗ്രൂപ്പുകളെ സംബന്ധിച്ച ധാരണ പൊലീസിന് ലഭിച്ചിരുന്നു. മയക്കുമരുന്നു ലോബികളിലേക്ക് കടക്കുന്ന ഘട്ടമെത്തിയതോടെയാണ് അന്വേഷണത്തിന് തടസം നേരിട്ടതെന്നായിരുന്നു സംസാരം.

മയക്കുമരുന്നുകളുടെ അമിത ഉപയോഗമാണ് ഇത്തരം രതിവൈകൃതങ്ങൾക്ക് കാരണമെന്നായിരുന്നു വിലയിരുത്തൽ. ശരിയായ രീതിയിൽ അന്വേഷണമുണ്ടാകാതിരുന്നതാണ് സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും ചൂണ്ടികാട്ടുന്നു.

Tags:    
News Summary - Sharing wives; The first case in Kayamkulam is still in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.