തനിക്കെതിരായ വ്യാജപ്രചരണത്തിൽ മലയാളം വാർത്ത ചാനലിന് എതിരെ വക്കീൽ നോട്ടീസ് അയച്ചതായി ശശി തരൂർ എം.പി. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്. ആറ് പേജുള്ള വക്കീൽ നോട്ടീസിെൻറ പകർപ്പും പരസ്യപ്പെടുത്തിയിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ തനിക്ക് തീരെ അപരിചിതയായ വ്യക്തിയുമായി ബന്ധപ്പെടുത്തി അസത്യ പ്രചരണം നടത്തിയതായാണ് എം.പി ആരോപിക്കുന്നത്. കൈരളി ചാനലിനെതിരായാണ് വക്കീൽ നോട്ടീസ്. രാഷ്ട്രീയ വിേദ്വഷം കാരണം ചാനൽ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിച്ചതായും എം.പി ഫേസ്ബുക്കിലെ കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.