Shebin Mehaboob and jisha elizabeth

ഷെബീൻ മഹ്​ബൂബ്​, ജിഷ എലിസബത്ത്

ഷെബീൻ മഹ്​ബൂബിനും ജിഷ എലിസബത്തിനും യുവ മാധ്യമ പ്രതിഭ പുരസ്​കാരം

തിരുവനന്തപുരം: കേരള സംസ്​ഥാന യുവജനക്ഷേമ ബോർഡി​െൻറ 2018ലെ സ്വാമി വിവേകാനന്ദൻ യുവ മാധ്യമ പ്രതിഭ പുരസ്​കാരത്തിന്​ 'മാധ്യമം' സീനിയർ സബ്​ എഡിറ്റർമാരായ ഷെബീൻ മഹ്​ബൂബും ജിഷ എലിസബത്തും അർഹരായി. അച്ചടി വിഭാഗത്തിൽ വനിത/പുരുഷ വിഭാഗങ്ങളിലാണ്​ ഇരുവരും പുരസ്​കാരം നേടിയത്​.

പത്ത്​​​ വർഷമായി 'മാധ്യമം' പത്രാധിപസമിതി അംഗമാണ് ഷെബീൻ മഹ്​ബൂബ്​. ഇപ്പോൾ 'മാധ്യമം' പീരിയോഡിക്കൽസ് ഡെസ്കിൽ. 'മാധ്യമം' ദിനപത്രം, ആഴ്ചപ്പതിപ്പ്, വാരാദ്യമാധ്യമം എന്നിവയിൽ 2017-18 കാലയളവിൽ പ്രസിദ്ധീകരിച്ച വിവിധ പഠനങ്ങളും ഫീച്ചറുകളും പരിഗണിച്ചാണ് പുരസ്കാരം.

കേരള നിയമസഭയുടെ ആർ. ശങ്കരനാരായണൻ തമ്പി മാധ്യമ അവാർഡ്​, സംസ്​ഥാന സർക്കാറി​െൻറ ഡോ. ബി.ആർ. അംബേദ്​കർ മാധ്യമ അവാർഡ്​, കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷണ ഫെലോഷിപ്, കേരളീയം പരിസ്ഥിതി മാധ്യമ ഫെലോഷിപ് എന്നിവ നേടിയിട്ടുണ്ട്. മലപ്പുറം പെരിമ്പലം അമ്പലപ്പറമ്പൻ മഹ്​ബൂബി​െൻറയും തറയിൽ സൗദത്തി​െൻറയും മകനാണ്. ഭാര്യ: താജുന്നിസ (അധ്യാപിക, മുബാറക്​ ഇംഗ്ലീഷ്​ സ്​കൂൾ മഞ്ചേരി). മക്കൾ: അശിയ മിൻജന്ന, അയ്​കിസ്​ മഹ്​ബൂബ.

2009 മുതൽ 'മാധ്യമം' പത്രാധിപ സമിതി അംഗമാണ് ജിഷ എലിസബത്ത്​. ഇപ്പോൾ തിരുവനന്തപുരം യൂനിറ്റിൽ സീനിയർ സബ് എഡിറ്റർ. 'മാധ്യമം' ദിനപത്രം, ആഴ്ചപ്പതിപ്പ്, വാരാദ്യമാധ്യമം എന്നിവയിൽ കേരളത്തിലെ തീരദേശ ജനതയെ സംബന്ധിച്ച്​ 2017-18 കാലയളവിൽ പ്രസിദ്ധീകരിച്ച വിവിധ പഠനങ്ങളും ഫീച്ചറുകളും പരിഗണിച്ചാണ് പുരസ്കാരം.

ഇ.ജെ.എൻ ഏഷ്യ -പസഫിക് സ്​റ്റോറി മാധ്യമ ഫെല്ലോഷിപ്പ്, എൻ.എഫ്.ഐ ദേശീയ മാധ്യമ പുരസ്‌കാരം, കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പ്, ഡോ. അംബേദ്‌കർ മാധ്യമ പുരസ്‌കാരം, ലീല മേനോൻ വനിതാ ജേർണലിസ്​റ്റ്​ അവാർഡ്, ഇന്ത്യ പ്രസ്​ ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച ബഡിങ് ജേണലിസ്​റ്റ്​ അവാർഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങൾ നേടി. തൃശൂർ വടക്കാഞ്ചേരി എങ്കക്കാട് ചൊവല്ലൂർ വീട്ടിൽ പരേതനായ സി.ഡി. ജോർജ്- സി.കെ. ഷേർളി ദമ്പതികളുടെ മകളാണ്. ഭർത്താവ്: ജോൺ ആളൂർ. മകൾ: ഇതൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.