‘ഉമ്മൻചാണ്ടിയോട് കാണിച്ച കൊടുംക്രൂരതയെ കുറിച്ച് മുഖ്യമന്ത്രി പരാമർശിക്കാത്തത് നിർഭാഗ്യകരം’

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശം ശരിയായില്ലെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. കോൺഗ്രസിന്‍റെ വളർച്ചക്ക് വേണ്ടി ഉമ്മൻചാണ്ടി തന്‍റെ അധികാരം ഉപയോഗിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും നാടിന് വേണ്ടി പ്രവർത്തിച്ച ആളാണ് ഉമ്മൻ ചാണ്ടിയെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

ഉമ്മൻചാണ്ടിയോട് കാണിച്ച കൊടുംക്രൂരതയിൽ മുഖ്യമന്ത്രിയുടെ പരാമർശം പ്രതീക്ഷിച്ചിരുന്നു. നിർഭാഗ്യവശാൽ അത് ഉണ്ടായില്ല. എല്ലാ കാര്യങ്ങളും ജനം വിലയിരുത്തിയിട്ടുണ്ട്. ജനങ്ങളുടെ മുമ്പിൽ രാഷ്ട്രീയ സമൂഹം അപഹാസ്യരാകുന്ന കാഴ്ചയാണ് താൻ കണ്ടതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ അത് തെറ്റാണ്. പക്ഷെ, ആരും മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചിട്ടില്ല. നേതാവായ ഉമ്മൻചാണ്ടിക്ക് വേണ്ടി വിളച്ച മുദ്രാവാക്യത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ വേദനയുണ്ടാകാം. അത് ഉൾകൊള്ളാനുള്ള രാഷ്ട്രീയ പക്വത നേതൃത്വത്തിന് ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി അടക്കം കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചത് കെ.പി.സി.സിയാണ്. അതിൽ ആർ.എസ്.പി അഭിപ്രായം പറയുന്നതിൽ അർഥമില്ലെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. 

Tags:    
News Summary - Shibu Baby John react to Pinarayi Vijayan comments in oommen chandy commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.